jibin|
Last Updated:
തിങ്കള്‍, 15 ഡിസംബര്‍ 2014 (15:35 IST)
നടനും തിരക്കഥ കൃത്തുമായ ശ്രീനിവാസനെക്കുറിച്ച് രാജീവ് രവി പറഞ്ഞതൊന്നും യാഥാര്‍ഥ്യമല്ലെന്ന് രാജീവിന്റെ ഭാര്യയും സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. അദ്ദേഹം പറഞ്ഞ ചില വാക്കുകള്‍ വളച്ചോടിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും ഗീതു പറഞ്ഞു.
ഒരു വ്യക്തിയോട് അഭിമുഖം നടത്തി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് 'ഔട്ട് ഓഫ് കോണ്ടക്സ്റ്റ് ആയി എഴുതുന്നതാണോ ഇന്നത്തെ മാധ്യമ ധര്‍മ്മം.
ഇത്തരത്തിലുള്ള പ്രവര്‍ത്തനം പ്രശ്‌സ്തിക്ക് വേണ്ടി മാത്രമാണ്. വാക്കുകള്‍ വളച്ചൊടിച്ച്
ഒരു രാത്രി കൊണ്ട് പേര് എടുക്കാനുള്ള ഇത്തരത്തിലുള്ള നീക്കങ്ങള്‍ തീരെ തരംതാഴ്ന്നതാണെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു. വ്യക്തികളുടെ ഇമോഷണല്‍ സെന്റിമെന്റ്സിനെ ആക്രമിക്കുന്ന രീതിയിലുള്ള ഇത്തരം മാധ്യമ പ്രവര്‍ത്തികളോട് എനിക്കെതിര്‍പ്പാണെന്നും അവര്‍ പറഞ്ഞു. വാക്കുകള്‍ വളച്ചൊടിച്ച ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് പെട്ടെന്ന് എടുത്ത് ചാടി പ്രതികരിക്കുന്ന രീതി പക്വതയില്ലായ്മയാണ്. അവര്‍ ഈ വാര്‍ത്തയുടെ വിശ്വാസ്യത എത്രത്തോളം ഉണ്ടെന്ന് മനസിലാക്കിയിട്ട് വേണമായിരുന്നു പ്രതികരിക്കാനെന്നും ഗീതു പറഞ്ഞു.
ശ്രീനിവാസന്റെ സിനിമകള്‍ എനിക്ക് ഭയങ്കര വെറുപ്പാണെന്നും. അന്നും ഇന്നും മിഡില്‍ക്ലാസിന്റെ ചില സംഗതികള്‍ എടുത്തിട്ട് അതിനെ ചൂഷണം ചെയ്യുകയാണ് ശ്രീനിയെന്നും. വല്ലാത്തൊരു ഡെക്കഡെന്റ് സംഭവമാണ് അയാള്‍ പറയുന്നതെന്നും,
അതുകൊണ്ട് യാതൊരു ഗുണവും സമൂഹത്തിന് ഉണ്ടായില്ലെന്നുമാണ് രാജീവ് രവി പറഞ്ഞതെന്നാണ് വാര്‍ത്ത പരന്നത്. വെറുതേ പാര്‍ട്ടിക്കാരെ കുറേ ചീത്ത പറഞ്ഞു, മറ്റു ചിലരെ കുറേ ചീത്ത പറഞ്ഞു. എന്നിട്ടയാള്‍ പൈസയുണ്ടാക്കി വീട്ടില്‍പോയിരുന്നു. അതുകൊണ്ടെന്ത് സംഭവിച്ചു. എന്നിങ്ങനെയായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഇതുകൂടാതെ അഭിമുഖത്തില്‍
ശ്രീനിവാസന്‍ ഹോളിവുഡ് സംവിധായകന്‍ ടോറന്‍റീനോ, മണി രത്നം എന്നിവര്‍ക്കെതിരേയും രാജീവ് രവി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പടെ പലരും രംഗത്ത് വരുകയും ചെയ്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.