250 കോടി നേടി കുതിപ്പ് തുടർന്ന് 'ഫൈറ്റര്‍'!

Fighter
കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (15:30 IST)
Fighter
ഷാരൂഖിന്റെ 'പഠാന്' ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത 'ഫൈറ്റര്‍' വിജയകരമായി പ്രദർശനം തുടരുകയാണ്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍, അനില്‍ കപൂര്‍ തുടങ്ങിയ താരനിര ഒന്നിച്ച 'ഫൈറ്റര്‍' ബോക്‌സ് ഓഫീസില്‍ 250 കോടി പിന്നിട്ടു.
 
എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് സിനിമയിൽ അവതരിപ്പിച്ചത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തിയത്.
 
വിയാകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രമണ്‍ ചിബ്ബ്, അങ്കു പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് വിശാല്‍-ശേഖര്‍ ആണ്.സത്ചിത് പൗലോസാണ് ഛായാഗ്രഹണം. പഠാൻ സിനിമയ്ക്കും ഇദ്ദേഹം തന്നെയാണ് ക്യാമറ ചലിപ്പിച്ചത്.
 
 
 
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :