'അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്‌ട്രീയം': ദേവൻ

'അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്‌ട്രീയം': ദേവൻ

Rijisha M.| Last Modified വ്യാഴം, 28 ജൂണ്‍ 2018 (10:27 IST)
മലയാള സിനിമകളിൽനിന്ന് താൽ ഒരു ഇടവേള എടുത്തതിനെക്കുറിച്ച് തുറഞ്ഞ് പറഞ്ഞ് നടൻ ദേവൻ. മലയാളത്തിൽ നിന്ന് വിട്ട്‌നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും പോയത് മലയാളത്തിലെ ചില സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

തമിഴിലും തെലുങ്കിലും അഭിനയിച്ചതുകൊണ്ട് പിടിച്ചുനിന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന നടന്‍മാരുണ്ട്. പക്ഷേ അവര്‍ കയറിവരുമ്പോള്‍ എവിടേയോ ഒരു ബ്രേക്ക് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ നടന്‍മാര്‍ സിനിമകളില്‍ ഇടപെടുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.സിനിമയിൽ ആര് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് ഇവിടുത്തെ നായകൻ‌മാരാണ്. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്‌ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :