Coolie Box Office: നെഗറ്റീവ് അഭിപ്രായങ്ങളൊന്നും ബോക്‌സ്ഓഫീസില്‍ ഏറ്റില്ല; 'കൂലി' കളക്ഷന്‍ 500 കോടി കടന്നു
ഓഗസ്റ്റ് 14 നു റിലീസ് ചെയ്ത ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 504 കോടിയായി
Coolie Box Office: പ്രേക്ഷരുടെ മോശം അഭിപ്രായങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസ് ടെസ്റ്റ് പാസായി രജനികാന്ത് ചിത്രം 'കൂലി'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 500 കോടിയിലേറെ കളക്ഷനുമായി മുന്നേറുന്നു.
ഓഗസ്റ്റ് 14 നു റിലീസ് ചെയ്ത ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 504 കോടിയായി. റിലീസ് ദിനത്തില്‍ വേള്‍ഡ് വൈഡായി 151 കോടിയാണ് കൂലി കളക്ട് ചെയ്തത്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രമായി 327 കോടിയാണ് കൂലി ഇതുവരെ കളക്ട് ചെയ്തത്.
ലോകേഷ് കനകരാജും രജനിയും ആദ്യമായി ഒന്നിച്ച 'കൂലി'ക്ക് ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇത് ബോക്‌സ്ഓഫീസിലും തിരിച്ചടിയായി. തമിഴില്‍ നിന്ന് 1000 കോടി നാഴികകല്ല് പിന്നിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സാധ്യമായില്ല. സണ്‍ പിച്ചേഴ്‌സ് ആണ് ചിത്രം നിര്‍മിച്ചത്.