Sumeesh|
Last Modified വെള്ളി, 1 ജൂണ്‍ 2018 (16:48 IST)
തെലുങ്ക്
സിനിമ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത് സംവിധായകൻ കൃഷിന്റെ വീവാഹ മോചന വാർത്തയാണ്. രാധാകൃഷ്ണ ജഗർലമുദി തന്റെ ഭാര്യ രമ്യയുമായി വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിഒയിൽ നിന്നുമുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് സംവിധായകൻ. 2016ലാണ് ഇരുവരും വിവാഹിതരായത്.
നടി ജെയ്ശ്വാളാണ് വിവാഹ മോചനത്തിനു കാരണം എന്നാണ് ഗോസിപ്പുകൾ. ക്രിഷും ജെയ്‌ശ്വാളും മുംബൈയിൽ ഡേറ്റിംഗിലാണ് എന്ന് സംസാരം ഉയർന്നിട്ടുണ്ട്. ഇതാണ് വിഹാഹ മോചനത്തിന് കാരണം എന്നാണ് സൂചന. കൃഷ് ഇപ്പോൾ റണി ലക്ഷ്മിബായുടെ ചരിത്രകഥ പറയുന്ന തന്റെ ബോളിവുഡ് ചിത്രം മണികർണികയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്.
ജെയ്ശ്വാൾ മണികർണികയിൽ അഭിനയിക്കുന്നില്ലെങ്കിൽകൂടിയും കൃഷിനുവേണ്ടി മാത്രമാണ് താൻ മുംബൈയിൽ താമസിക്കുന്നത് എന്ന് ജെയ്ശ്വാൾ തുറന്നു പറയുകയും ചെയ്തു. കൃഷ് സംവിധാനം ചെയ്ത കാഞ്ചി എന്ന ചിത്രത്തിൽ പ്രഗ്യ അഭിനയിച്ചിട്ടുണ്ട്.
ഈ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയാൽ
ഉടൻ തന്നെ രാധാകൃഷ്ണ ജഗർലമുദി ബാലകൃഷ്ണയുടെ സ്വപ്ന പദ്ധതിയായ എൻ ടി ആർ സിനിമയുടെ ഭാഗമാകും