വിൻഡീസിനോട് ദയനീയ തോ‌ൽ‌വി ഏറ്റുവാങ്ങി ലോക ഇലവൻ

Sumeesh| Last Modified വെള്ളി, 1 ജൂണ്‍ 2018 (14:27 IST)
വെസ്റ്റിൻ‌ഡീസിനെതിരെ ദയനീയ തോൽ‌വി ഏറ്റുവാങ്ങി ലോക ഇലവൻ. 20 ഓവറിൽ വിൻഡിസ് ഉയത്തിയ 200 റൺസ് എന്ന വിജയ ലക്ഷ്യം മറികടക്കാൻ ലോക ഇലവണ് ആയില്ല. നിശ്ചിത ഓവറിൽ 127 റൺസ് എടുക്കാനെ ലോക ഇലവന് ആയുള്ളു

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിലേക്ക് സ്കോർ എത്തിച്ചു. സാമുവല്‍സും
ആരന്ദ റസ്സലും അർധ സെഞ്ച്വറി നേടിയ ലെവിസുമാണ് മികച്ച സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. ലോക ഇലവനു വേണ്ടി റാഷിദ് ഖാൻ രണ്ട് വിക്കറ്റും അഫ്രീദിയും ഷുഹൈബ് മാലിക്കും ഓരോ വിക്കറ്റ് വീതവും വീഴ്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലോക ഇലവന്റെ പ്രകടനം തുടക്കം മുതലേ ദയനീയമായിരുന്നു ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്കും ഓസ്ട്രേലിയൻ ഓപ്പണര്‍ ലുക്ക് റോഞ്ചിയും റണ്ണൊന്നുമെടുക്കാതെയാണ് കളത്തിൽ നിന്നും മടങ്ങിയത്. 37 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും അടക്കം 61 റണ്‍സെടുത്ത ലങ്കന്‍ താരം തിസേര പെരേരക്ക് മാത്രമാണ് ലോക ഇലവനിൽ ഭേതപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :