Chotta Mumbai Box Office: 'അടിച്ചത് യാര്?' 'തല'; റി റിലീസിനും ലാലേട്ടന്‍ തരംഗം

റി റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് രണ്ട് കോടി കളക്ട് ചെയ്യാന്‍ ഛോട്ടാ മുംബൈയ്ക്കു സാധിച്ചു

Chotta Mumbai Collection, Chotta Mumbai Box Office, Mohanlal Chotta Mumbai, Chotta Mumbai Re Release, Mohanlal Movie Chotta Mumbai, ഛോട്ടാ മുംബൈ, മോഹന്‍ലാല്‍, ഛോട്ടാ മുംബൈ കളക്ഷന്‍, ഛോട്ടാ മുംബൈ ബോക്‌സ്ഓഫീസ്, ഛോട്ടോ മുംബൈ മായാവി
രേണുക വേണു| Last Modified ബുധന്‍, 11 ജൂണ്‍ 2025 (10:16 IST)
Chotta Mumbai - Mohanlal

Chotta Mumbai Box Office: 18 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള റി റിലീസിലും പണംവാരി പടമായി 'ഛോട്ടാ മുംബൈ'. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ 'ഛോട്ടാ മുംബൈ' ജൂണ്‍ ആറിനാണ് റി റിലീസ് ചെയ്തത്. കണ്ടവര്‍ തന്നെ വീണ്ടും കാണാനെത്തി തിയറ്ററുകളില്‍ നിന്ന് ഉത്സവലഹരിയിലാണ് ഇറങ്ങി പോകുന്നത്.

റി റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് രണ്ട് കോടി കളക്ട് ചെയ്യാന്‍ ഛോട്ടാ മുംബൈയ്ക്കു സാധിച്ചു. ഇന്ത്യക്കു പുറത്തുനിന്നും ഓവര്‍സീസില്‍ നിന്നുമായി നാല് ദിവസം കൊണ്ട് 25 ലക്ഷമാണ് തലയും ഗ്യാങ്ങും കളക്ട് ചെയ്തത്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത കമല്‍ഹാസന്റെ തമിഴ് ചിത്രം 'തഗ് ലൈഫ്' അഞ്ച് ദിവസം കൊണ്ട് രണ്ടര കോടിയാണ് കേരളത്തില്‍ നിന്ന് നേടിയതെങ്കില്‍ റി റിലീസ് ചെയ്ത ഛോട്ടോ മുംബൈയ്ക്കു അഞ്ച് ദിവസം കൊണ്ട് അതിനൊപ്പം എത്താന്‍ സാധിച്ചു.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഛോട്ടാ മുംബൈ' 2007 ഏപ്രില്‍ ഏഴിനാണ് തിയറ്ററുകളിലെത്തിയത്. മണിയന്‍പിള്ള രാജു, അജയചന്ദ്രന്‍ നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മോഹന്‍ലാലിനൊപ്പം സിദ്ധിഖ്, ഭാവന, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, രാജന്‍ പി ദേവ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :