എന്തുകൊണ്ടാണ് കുഞ്ഞുണ്ടാകാന്‍ വൈകിയത് ? ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ വീഡിയോയുമായി രാം ചരണ്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ജൂലൈ 2023 (12:42 IST)
വിവാഹം കഴിഞ്ഞ് 11 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് രാം ചരണ്‍ അച്ഛനായത്.ഭാര്യ ഉപാസനയുടെ 34-ാം ജന്മദിനത്തില്‍ പ്രത്യേക വീഡിയോ തന്നെ നടന്‍ തയ്യാറാക്കി.ഗര്‍ഭകാലം മുതല്‍ കുഞ്ഞു ജനിച്ച് പേരിടുന്നതുവരെയുള്ള നിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഭാര്യയ്ക്ക് നടന്‍ ആശംസകള്‍ നേര്‍ന്നത്.എന്തുകൊണ്ടാണ് കുഞ്ഞുണ്ടാകാന്‍ വൈകുന്നതെന്ന ആളുകളുടെ ചോദ്യത്തിനും നടന്‍ ഉത്തരം നല്‍കുന്നു.
എന്തുകൊണ്ടാണ് കുഞ്ഞുണ്ടാകാന്‍ വൈകുന്നതെന്ന ആളുകളുടെ ചോദ്യത്തിനുത്തരമാണ് തന്റെ മകള്‍ ക്ലിന്‍ കാര എന്നാണ് നടന്‍ പറയുന്നത്. എല്ലാത്തിനും ശരിയായ സമയം ഉണ്ടെന്നും 11 വര്‍ഷത്തിനിടെ ഒരു യഥാര്‍ത്ഥ പങ്കാളി എന്തായിരിക്കണമെന്ന് തന്റെ ഭാര്യ ഉപാസന തെളിയിച്ചെന്നും വീഡിയോയില്‍ രാം ചരണ്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :