മോഹന്‍ലാലിന്റെ സിനിമയ്ക്ക് വേണ്ടി,ചിത്രത്തില്‍ നടന്‍ ശ്രീകാന്ത് മുരളിയും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (12:55 IST)
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആളുകള്‍ നിരവധിയാണ്. ഇരുവരും ഒടുവിലായി ഒന്നിച്ച ഓളവും തീരവും ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാലും ദുര്‍ഗ കൃഷ്ണയും തങ്ങളുടെ ഭാഗങ്ങളുടെ ഡബ്ബിങ് ആരംഭിച്ചത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ശ്രീകാന്ത് മുരളിയും തന്റെ ഭാഗത്തിന്റെ ജോലികളിലാണ്.
ഓളവും തീരവും' ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നത്.എം.ടി. വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരുങ്ങുന്ന ആന്തോളജിയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമാണിത്.50 മിനിറ്റ് നീളമുള്ള സിനിമയില്‍ ഹരീഷ് പേരടി, സുരഭി ലക്ഷ്മി, മാമൂക്കോയ, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :