ഇവരാണ് 'ചാവേര്‍',എന്തിനും തയ്യാറായി നില്‍ക്കുന്ന അഞ്ചുപേര്‍, റിലീസിന് മുമ്പേ എത്തിയ സൂചന

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (09:19 IST)
എന്തിനും തയ്യാറായി നില്‍ക്കുന്ന അഞ്ചുപേര്‍. മുമ്പില്‍ വലിയൊരു ലക്ഷ്യമുണ്ടെന്ന് അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. ചങ്കുറപ്പുള്ള മനുഷ്യരുടെ കഥയുമായി 'ചാവേര്‍'റിലീസിന് ഒരുങ്ങുന്നു.

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ സെപ്റ്റംബര്‍ 21നാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :