അഭിറാം മനോഹർ|
Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (16:34 IST)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് സീസൺ 5ൻ്റെ ഗ്രാൻ്റ് ലോഞ്ചിംഗ് തീയ്യതി പുറത്തുവിട്ടു. മാർച്ച് 26നാകും ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് തുടക്കമാവുക. 26ന് രാത്രി 7 മണി മുതൽ ഉദ്ഘാടന എപ്പിസോഡിൻ്റെ സംപ്രേക്ഷണം തുടങ്ങും. ഏഷ്യാനെറ്റിന് പുറമെ ഡിസ്നി ഹോട്ട്സ്റ്റാറിൽ ബിഗ്ബോസിൻ്റെ 24 മണിക്കൂർ സംപ്രേക്ഷണവും ഉണ്ടാകും.
ആരൊക്കെയാകും മത്സരാർഥികൾ എന്ന കാര്യത്തിൽ ഇതുവരെ ഒരു സൂചനയും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. ബാറ്റിൽ ഓഫ് ഒറിജിനൽസ് തീ പാറും എന്നാണ് ഇത്തവണത്തെ ബിഗ്ബോസിൻ്റെ ടാഗ് ലൈൻ. എല്ലാ മേഖലകളിൽ കഴിവ് തെളിയിച്ച മത്സരാർഥികൾക്കൊപ്പം എയർടെൽ മുഖേന പൊതുജനങ്ങളിൽ നിന്ന് ഒരാൾക്കും ഇത്തവണ ബിഗ്ബോസിൽ പങ്കെടുക്കാൻ അവസരം.