അപർണ|
Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (08:23 IST)
കേരളക്കരയുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. മറ്റ് ഭാഷകളിൽ ലഭിച്ച സ്വീകാര്യത മലയാളത്തിലും ലഭിക്കുമെന്നാണ് പരിപാടിയുടെ അണിയറ പ്രവർത്തകർ കരുതുന്നത്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എൻഡമോൾ ഗ്രൂപ്പാണ് നിർമ്മിക്കുന്നത്. പതിനാറ് മത്സരാർത്ഥികളാണ് പങ്കാളികളായെത്തുന്നത്. നൂറ് ദിവസം നീളുന്ന റിയാലിറ്റി ഷോയിൽ ബിഗ് ബോസ് എന്ന വീട്ടിലാണ് മത്സരാർത്ഥികളെ താമസിപ്പിക്കുക. വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി മലയാളം ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്.
കണ്ണുകെട്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള മോഹന്‍ലാലിന്റെ വരവ്. പച്ചപ്പും നീന്തല്‍കുളവുമെല്ലാമുള്ള നല്ല മനോഹരമായ ഒരു വീട്. വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. 60 ക്യാമറകള്‍ വീടിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ബിഗ് ബോസിലെ ഏറ്റവും പ്രധാനപ്പെട്ട നിയമാവലിയില്‍ ഒന്നാണ് മലയാളം മാത്രം സംസാരിക്കണമെന്നത്. മോഹന്‍ലാല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോഴെങ്കിലും ചിരിപ്പിക്കുന്നുണ്ട്. ബിഗ് ബോസിലെ ആ 16 പേർ ആരൊക്കെയെന്ന് നോക്കാം.
ശ്വേതാ മേനോന്‍ - നടി
ദീപൻ മുരളി- സീരിയൽ നടൻ
ശ്രീലക്ഷ്മി- ജഗതി ശ്രീകുമാറിനെ മകൾ
ശ്രീനിഷ് അരവിന്ദന്‍ -
സീരിയൽ നടൻ
ഹിമ ശങ്കര്‍- നടിയും സാമൂഹിക പ്രവർത്തകയും
അരിസ്റ്റോ സുരേഷ് -
നടൻ
ദിയാ സന- സാമൂഹ്യ പ്രവർത്തക
അതിഥി റായി- നടി
ബഷീര്‍ ബഷി-
നടൻ
മനോജ് കെ വർമ- ക്രിക്കറ്റ് താരം
പേർളി മാണി- അവതാരക, നടി, മോഡൽ
ഡേവിഡ് ജോണ്‍- മോഡൽ
സാബു - നടൻ, അവതാരകൻ
അര്‍ച്ചനാ സുശീലന്‍- സീരിയൽ നടി
രഞ്ജിനി ഹരിദാസ് - അവതാരക, മോഡൽ