അനുബന്ധ വാര്‍ത്തകള്‍
- 40 കോടി വരെ പ്രതിഫലം വാങ്ങുന്ന പ്രിയങ്ക ഒന്നാമത്, 2023ലെ കണക്കില്‍ ഐശ്വര്യ റായി പുറകില്‍
- ഒന്നല്ല 100 മില്യണ്‍ കാഴ്ചക്കാര്‍ !'ഒള്ളുള്ളേരു'ഗാനത്തിലൂടെ 'അജഗജാന്തരം'പുതിയ ഉയരത്തില്‍
- വിജയകിരീടം സ്വന്തമാക്കുന്നത് ആര് ? അവസാന സമയത്ത് വീട്ടില്‍ നടക്കുന്നത്, വീഡിയോ
- രാംചരണിന്റെ കുഞ്ഞിനായി സ്വര്‍ണ്ണത്തൊട്ടില്‍! അംബാനിയുടെ സമ്മാനമാണെന്ന് റിപ്പോര്‍ട്ട്
- പണം സ്വീകരിച്ച് നാദിറ പുറത്തുപോയ തീരുമാനം ശരിയാണോ ?സാഗര്‍ സൂര്യയ്ക്ക് പറയാനുള്ളത്
Bigg Boss Malayalam Season 5 Grand Finale: ബിഗ് ബോസില്‍ ഇന്ന് ട്വിസ്റ്റ്, ലാലേട്ടന്‍ വീട്ടിലേക്ക് വരുന്നു ഒരാളെ കൊണ്ടുപോകാന്‍ ! നാളെ ഫിനാലെ
Bigg Boss Malayalam Season 5 Grand Finale: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി ഒരു ദിവസം മാത്രം. ജൂലൈ രണ്ട് ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക. രാത്രി ഏഴ് മുതല്‍ സംപ്രേഷണം ചെയ്യും. ഏഷ്യാനെറ്റിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും പ്രേക്ഷകര്‍ക്ക് ഫിനാലെ കാണാം.
ആറ് മത്സരാര്‍ഥികളാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയിരിക്കുന്നത്. അഖില്‍ മാരാര്‍, ശോഭാ വിശ്വനാഥ്, ജുനൈസ് വി.പി, സെറീന ആന്‍ ജോണ്‍സണ്‍, റെനീഷ റഹ്മാന്‍, ഷിജു അബ്ദുള്‍ റഷീദ് എന്നിവരാണ് ആറ് പേര്‍. ഇവരില്‍ നിന്ന് ഒന്നാമതെത്തുന്ന മത്സരാര്‍ഥിക്കാണ് 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കുക. മത്സരാര്‍ഥികള്‍ക്കായുള്ള വോട്ടിങ് പുരോഗമിക്കുകയാണ്. പ്രേക്ഷക വോട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിജയിയെ പ്രഖ്യാപിക്കുക.
എന്നാല്‍ ഇപ്പോള്‍ ഉള്ള ആറ് മത്സരാര്‍ഥികളില്‍ നിന്ന് ഒരാള്‍ കൂടി ബിഗ് ബോസ് വീടിനോട് വിട പറയുകയാണ്. ഫിനാലെയുടെ തലേദിവസമായ ഇന്ന് മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് ഒരാളെ എവിക്ട് ചെയ്യുന്നത്. ബിഗ് ബോസ് വീട്ടിലെത്തിയ മോഹന്‍ലാല്‍ ഇപ്പോള്‍ തനിക്കൊപ്പം ഒരാള്‍ കൂടി വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നത് പ്രൊമോ വീഡിയോയില്‍ കാണാം.
അതേസമയം, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഖില്‍ മാരാര്‍ ആണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക വോട്ടുകളുമായി ലീഡ് ചെയ്യുന്നതെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ അഖിലിനായി നിരവധി പേര്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അഖിലിന് തൊട്ടുപിന്നാല്‍ ശോഭാ വിശ്വനാഥ് ഉണ്ടെന്നാണ് വിവരം. അഖിലും ശോഭയും തമ്മിലാകും ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടക്കുകയെന്നും വിവരമുണ്ട്.