ബിഗ് ന്യൂസ്! ഷാരൂഖിനും മോഹൻലാലിനുമൊപ്പം അഭിനയിക്കണമെന്ന് മമ്മൂട്ടി ! - ഞെട്ടി സിനിമാലോകം

Last Modified വ്യാഴം, 13 ജൂണ്‍ 2019 (16:07 IST)
ബോളിവുഡിലേത് പോലെ മലയാളത്തിലും ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ സിനിമകൾ ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ മാമാങ്കം, മോഹൻലാലിന്റെ അറബിക്കടലിന്റെ സിംഹം. അങ്ങനെ നീളുന്നു ആ ലിസ്റ്റ്. തനിക്ക് ഷാരൂഖ് ഖാന്റേയും മോഹൻലാലിന്റേയും ഒപ്പം ഒരു സിനിമ ചെയ്യണമെന്ന് സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.

മോഹന്‍ലാലിനും ഷാരുഖ് ഖാനുമൊപ്പം ചേര്‍ന്ന് ഒരു സമ്പൂര്‍ണ ഇന്ത്യന്‍ സിനിമയൊരുക്കാന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെത്തെ പ്രൊജക്ടുകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. ആരെങ്കിലും അങ്ങനൊരു ഒരു ചിത്രം എടുക്കുകയാണെങ്കില്‍ രസകരമായിരിക്കും. ദേശീയ ഏകീകരണം പോലെയുള്ള ആശംയങ്ങളായിരിക്കും നല്ലത് എന്നാണ് മമ്മൂട്ടി പറയുന്നത്.

നിങ്ങള്‍ മൂന്ന് പേരും ഒന്നിച്ച് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു അവാര്‍ഡ് ഷോ യില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നായിരുന്നു ഉത്തരം. അതേസമയം, ഇങ്ങനെയൊരു ആഗ്രഹം പരസ്യമായി പറഞ്ഞതോടെ അത്തരമൊരു സിനിമ അക്ഷരാർത്ഥത്തിൽ സംഭവിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബാഹുബലി പോലത്തെ, അല്ലെങ്കിൽ അതിലും മികച്ച ഒരു കഥയുമായി ആരെങ്കിലും എത്തിയാൽ ഒരുപക്ഷേ മമ്മൂട്ടിയുടെ ഈ ഡ്രീം പ്രൊജക്ട് നടന്നേക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :