കട്ടപ്പയല്ല ബാഹുബലിയെ കൊന്നത്?!

ബാഹുബലിയിലെ കട്ടപ്പ ഇത്ര പാവമോ?

aparna shaji| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (11:04 IST)
ഇന്ത്യൻ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗം ഏപ്രിൽ 28നു റിലീസ് ആവുകയാണ്. എന്തിനു ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തോടെയാണ് രാജമൗലി ബാഹുബലിയുടെ ഒന്നാം ഭാഗം അവസാനിപ്പിച്ചത്. ബാഹുബലിയെ കൊന്നത് കട്ടപ്പയല്ലെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരണം നടന്നിരുന്നു.

ഇപ്പോഴിതാ, ബാഹുബലിയിലെ കട്ടപ്പയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ബാഹുബലിയെ കൊല്ലാൻ കട്ടപ്പയ്ക്ക് കഴിയില്ലെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം. മൊട്ടത്തലക്ക് പകരം തലപ്പാവും ആഭരണങ്ങളും ധരിച്ച് മറ്റൊരു ഗെറ്റപ്പിലാണ് കട്ടപ്പയെ അവതരിപ്പിക്കുന്ന സത്യരാജിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിയ്ക്കുന്നത്.

സംവിധായകന്‍ എസ്എസ് രാജമൗലിക്കും പ്രഭാസും സത്യരാജിന് അടുത്തുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ കട്ടപ്പ രാജകുലത്തിന്റെ അടിമയായ പോരാളിയാണ്.
എന്നാല്‍ ഈ ചിത്രത്തിലെ കട്ടപ്പയുടെ വേഷം അടിമയുടേതിന് സമാനമല്ലെന്നാണ് സോഷ്യൽ മീഡിയയുടെ വാദം. അമരേന്ദ്ര ബാഹുബലി കട്ടപ്പയെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചതാകാമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :