ഗ്രേറ്റ്ഫാദര്‍ തരംഗം: കേരളത്തില്‍ ബാഹുബലി റിലീസ് ആശങ്കയില്‍

Mammootty, Bahubali 2, The Great Father, S S Rajamouli, Prithviraj, മമ്മൂട്ടി, ബാഹുബലി 2, ദി ഗ്രേറ്റ്ഫാദര്‍, എസ് എസ് രാജമൌലി, പൃഥ്വിരാജ്
BIJU| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (20:49 IST)
കേരളക്കരയില്‍ ആഞ്ഞടിക്കുകയാണ് ഗ്രേറ്റ്ഫാദര്‍ തരംഗം. എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും കടപുഴക്കിയാണ് ഈ മമ്മൂട്ടി സിനിമയുടെ പ്രയാണം. സിനിമയുടെ വന്‍ വിജയം വിപുലമായിത്തന്നെ ആഘോഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുകയാണ്.

അതേസമയം, ഏപ്രില്‍ മാസത്തില്‍ റിലീസ് നിശ്ചയിച്ചിട്ടുള്ള പല സിനിമകളും ഗ്രേറ്റ്ഫാദര്‍ തരംഗത്തില്‍ ആശങ്കയിലാണ്. റിലീസ് നീട്ടിവച്ചാലോ എന്നുപോലും അവരില്‍ പലരും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 28നാണ് ബ്രഹ്മാണ്ഡചിത്രമായ റിലീസാകുന്നത്. അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കും ദി ഗ്രേറ്റ്ഫാദറിന്‍റെ പടയോട്ടം ആശങ്ക സമ്മാനിച്ചിട്ടുണ്ടെന്നാണ് വിവരം.

മലയാളത്തിന്‍റെ മെഗാസ്റ്റാറിന്‍റെ പടുകൂറ്റന്‍ ഹിറ്റ് ചിത്രം തകര്‍ത്തോടുമ്പോള്‍ റിലീസ് ചെയ്യുക എന്നത് ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്ന് മറ്റ് സിനിമാനിര്‍മ്മാതാക്കള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ഗ്രേറ്റ്ഫാദറിന്‍റെ കുതിപ്പിന് ഉടനെങ്ങാന്‍ അല്‍പ്പം ശമനമുണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് അവര്‍‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :