aparna shaji|
Last Modified ചൊവ്വ, 26 ജൂലൈ 2016 (15:05 IST)
ലോകം മുഴുവൻ കബാലിയായിരുന്നു സംസാരവിഷയം. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും കബാലി മയമായിരുന്നു. എന്നാൽ എല്ലായിടത്തും കബാലി റിലീസ് ചെയ്തപ്പോൾ ചൈനയിൽ അന്നേ ദിവസം റിലീസ് ചെയ്തത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി ആയിരുന്നു. സംഭവം സത്യമാണ്.
ലോകമെമ്പാടും 2015നായിരുന്നു ബാഹുബലി റിലീസ് ചെയ്തത്. എന്നാൽ റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞതിന് ശേഷമാണ് ചിത്രം ചൈനയിൽ എത്തുന്നത്. ആറായിരത്തോളം സ്ക്രീനുകളിലായാണ് ബാഹുബലി ചൈനയിൽ കളി തുടങ്ങിയത്. വെയ്ജിംഗില്‍ 60 തീയേറ്ററുകളില്‍ 214 സ്‌ക്രീനുകളിലും ഷാങ്ഹായിയില്‍ 82 തീയേറ്ററുകളിലെ 284 സ്‌ക്രീനുകളിലും ‘ബാഹുബലി’ ചൈനീസ് ഭാഷയില്‍ കളിക്കുന്നു.
ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്ഷൻ 6.3 ലക്ഷം ഡോളറാണ്. ഇതോടെ ബാഹുബലിയുടെ ബോക്സ് ഓഫീസ് കളക്ഷൻ ഉയർന്നിരിക്കുകയാണ്. ഇതുകൂടി ആയപ്പോൾ ബാഹുബലിയുടെ കളക്ഷനെ തകർക്കാൻ കബാലിക്ക് കഴിയുമോ എന്നാണ് സിനിമാപ്രേമികൾ നോക്കുന്നത്.