കസബയുടെ ആദ്യദിനത്തില്‍ കേരളത്തിലെ കളക്ഷന്‍ 2.5 കോടി, അല്ലേ? കേട്ടോളൂ - കബാലിക്ക് 4 കോടി!

കബാലി വന്നു, കസബ മാറിനിന്നു - ആ റെക്കോര്‍ഡിന് വെറും രണ്ടാഴ്ച ആയുസ്!

Kabali, Kasaba, Mammootty, Rajanikanth, Shankar, Renjith, Dileep, കബാലി, കസബ, മമ്മൂട്ടി, രജനികാന്ത്, ഷങ്കര്‍, രഞ്ജിത്, ദിലീപ്
Last Updated: ശനി, 23 ജൂലൈ 2016 (15:57 IST)
രണ്ടാഴ്ച മുമ്പ് മമ്മൂട്ടിച്ചിത്രമായ റിലീസായി. ആദ്യ ദിവസത്തെ കളക്ഷന്‍ 2.48 കോടി രൂപ!. ഒരു മലയാള ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍. രണ്ടാഴ്ചയ്ക്ക് ശേഷം രജനികാന്തിന്‍റെ കബാലി കേരളത്തില്‍ റിലീസായി. ആദ്യ ദിന കളക്ഷന്‍ നാലുകോടി രൂപ!

കസബയുടെ ആദ്യദിന കളക്ഷനേക്കാള്‍ ഒന്നരക്കോടി രൂപ അധികം സ്വന്തമാക്കി കേരളത്തിലെ തന്‍റെ ആദ്യദിനം ആഘോഷിക്കുകയായിരുന്നു രജനികാന്ത്. കേരളത്തില്‍ ഒരു സിനിമയ്ക്ക് ഇനി ഈ ആദ്യദിന കളക്ഷന്‍ തകര്‍ക്കണമെങ്കില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. ഇനി ഷങ്കറിന്‍റെ രജനി ചിത്രമായ ‘2.0’ ഈ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

കേരളത്തില്‍ മുന്നൂറിലധികം തിയേറ്ററുകളില്‍ കബാലി റിലീസായപ്പോള്‍ ഏറ്റവും വലിയ അടികിട്ടിയത് കസബയ്ക്ക് തന്നെ. ആദ്യ എട്ടുദിവസത്തിനുള്ളില്‍ 10 കോടി കടന്ന് കളക്ഷന്‍ മുന്നേറിയ കസബ പക്ഷേ കബാലിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കുന്നില്ല. കസബയുടെ ഷോകള്‍ ഗണ്യമായി വെട്ടിക്കുറച്ചു. കസബ എടുത്തുമാറ്റിയാണ് പല തിയേറ്ററുകളും കബാലി കൊണ്ടുവന്നത്.

നല്ല രീതിയില്‍ മുന്നേറിയിരുന്ന മമ്മൂട്ടിച്ചിത്രത്തെ തകര്‍ക്കുന്ന രീതിയിലുള്ള റിലീസ് രീതിയാണ് കബാലിക്ക് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. മോഹന്‍ലാലാണ് കേരളത്തില്‍ കബാലി വിതരണം ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :