മുംബൈ:|
Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (15:44 IST)
ചൈനയിലെ തിയേറ്ററുകള്‍ കീഴടക്കാന്‍ ബാഹുബലിയെത്തുന്നു. നേരത്തെ ആമിര്‍ ഖാന്റെ പികെയും ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂഇയറും ചൈനയിൽ വൻഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ്
ചൈനയിലെ 5,000 തീയേറ്ററുകളില്‍ ബാഹുബലി പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
2015 മേയ് 22ന് ചൈനയിൽ റിലീസ് ചെയ്ത പികെ നാലാഴ്ച്ച കൊണ്ട് 121 കോടി രൂപ കളക്ഷൻ നേടിയിരുന്നു. ഇപ്പോഴും മിക്ക തീയേറ്ററുകളിലും വൻപ്രേക്ഷക പിന്തുണയുമായി പ്രദർശനം തുടരുകയാണ്. ഇന്ത്യൻ മാർക്കറ്റിൽ പികെ നേടിയ 440 കോടി നേരത്തെ ബാഹുബലി മറികടന്നിരുന്നു. ഇന്ത്യൻ മാർക്കറ്റിൽ മാത്രമായി 500 കോടി രൂപയാണ് ബാഹുബലി കളക്ഷൻ ലഭിച്ചത്. ചൈനയില്‍ പികെയുടെ റെക്കോര്‍ഡ് ബാഹുബലി തകര്‍ക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ