നിഹാരിക കെ.എസ്|
Last Modified ബുധന്‍, 13 ഓഗസ്റ്റ് 2025 (09:30 IST)
തെലുങ്ക് സിനിമയിലെ ക്രോണിക് ബാച്ച്‍ലര്‍ ആണ് പ്രഭാസ്. നിരവധി നടിമാരുടെ പേരുകൾക്കൊപ്പം പ്രഭാസിന്റെ പേരും ചേർത്ത് ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇടയ്ക്കിടെ പ്രഭാസിന്‍റെ വിവാഹം എപ്പോഴെന്ന കാര്യം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. പ്രഭാസിന്‍റെ ഒരു അടുത്ത ബന്ധുവിന്‍റെ ഇത് സംബന്ധിച്ച കമന്‍റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
പ്രഭാസിന്‍റെ അമ്മായി ശ്യാമളാ ദേവിയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വേഗത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ശിവ ഭാഗവാന്റെ അനുഗ്രഹം ഉണ്ടാവുമ്പോള്‍ പ്രഭാസ് വിവാഹം കഴിക്കുമെന്നാണ് അവര്‍ പറഞ്ഞത്. കുടുംബം അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ശിവഭഗവാന്റെ അനുഗ്രഹത്തോടെ അത് വേഗത്തില്‍ നടക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു.
ഇത് സംബന്ധിച്ച പുതിയ ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്‍റെ ആരാധകര്‍. കല്‍ക്കി 2898 എഡിക്ക് ശേഷം പ്രഭാസിന്‍റേതായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ദി രാജാസാബ് ആണ്. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുക.