അജിത്തിന്റെ ആരാധകരുടെ ശ്രദ്ധയ്ക്ക്! നിങ്ങള്‍ കാത്തിരുന്ന റിലീസ്, 17 വര്‍ഷങ്ങള്‍ക്കു ശേഷം ബില്ല വീണ്ടും തിയറ്ററുകളിലേക്ക്
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (17:32 IST)
നടന്‍ അജിത്തിന്റെ കരിയറിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് ബില്ല. 2007ല്‍ പ്രദര്‍ശനത്തിലെത്തിയ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 23നാണ് സിനിമ റീ റിലീസ് ചെയ്യുന്നത്.
വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡേവിഡ് ബില്ലയായും ശരവണ വേലുവായും അജിത്ത് തിളങ്ങി. നായികയായി നയന്‍താരയാണ് വേഷമിട്ടത്.
ഛായാഗ്രാഹണം നിരവ് ഷാ.
അജിത്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ് വിഡാ മുയര്‍ച്ചി അപ്‌ഡേറ്റനായി.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അസെര്‍ബെയ്ജാനില്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‌സ് സണ്‍ ടിവിയുമാണ്.തൃഷയാണ് നായിക.