ആശാ ശരത് മൂന്നാം തവണയും മോഹന്‍ലാലിന്‍റെ ഭാര്യ!

Asha Sharat, Mohanlal, Dramaa, Drama, Renjith, ആ‍ശാ ശരത്, മോഹന്‍ലാല്‍, ഡ്രാമാ, ഡ്രാമ, രഞ്ജിത്
BIJU| Last Modified തിങ്കള്‍, 2 ജൂലൈ 2018 (14:10 IST)
ആശാ ശരത് മൂന്നാമതും മോഹന്‍ലാലിന്‍റെ ഭാര്യയാകുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഡ്രാമാ’ എന്ന ചിത്രത്തിലാണ് ആശ വീണ്ടും മോഹന്‍ലാലിന്‍റെ ഭാര്യയായി അഭിനയിക്കുന്നത്. കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്നീ സിനിമകളിലാണ് ആശ നേരത്തേ മോഹന്‍ലാലിന്‍റെ ഭാര്യയായി എത്തിയത്.

മൊത്തം അഞ്ച് ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോല്‍ എന്നിവയാണ് ആ സിനിമകള്‍. മുന്തിരിവള്ളികളില്‍ മോഹന്‍ലാലിന്‍റെ പൂര്‍വകാമുകിയുടെ വേഷത്തിലാണ് ആശ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ദൃശ്യത്തില്‍ മോഹന്‍ലാലിനെ കുരുക്കാന്‍ തുനിഞ്ഞിറങ്ങിയ പൊലീസ് ഓഫീസറായി ആശ കസറി.

‘ഡ്രാമ’യില്‍ രേഖ എന്ന കഥാപാത്രത്തെയാണ് ആശ അവതരിപ്പിക്കുന്നത്. യുകെയിലാണ് കഥ പൂര്‍ണമായും നടക്കുന്നത്. അരുന്ധതി നാഗ് ആണ് ചിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കഥാപാത്രം ചെയ്യുന്നത്. അഴകപ്പനാണ് ഛായാഗ്രഹണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :