എല്ലാ വലിയ നടിമാരും അവസരം നേടിയത് കൂടെ കിടന്ന്! വിവാദമായി നടി ആശ നേഗിയുടെ വെളിപ്പെടുത്തൽ

Asha Negi
നിഹാരിക കെ എസ്| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (16:23 IST)
ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് ആശ നേഗി. ജനപ്രീയ പരമ്പരയായ പവിത്ര രിഷ്തയിലൂടെയാണ് ആശ മിന്നുംതാരമായത്. ഹിന്ദി ടെലിവിഷൻ രംഗത്തെ മുൻനിര നായികമാരിൽ ഒരാളാണ് ആശ. ഇന്ന് എത്തി നിൽക്കുന്ന ഈ സ്ഥാനത്തെത്താൻ താൻ ഒരുപാട് അദ്ധ്വാനിക്കേണ്ടി വന്നിട്ടുണ്ടെന്ന് ആശ പറയുന്നു. തന്റെ കരിയറിന്റെ തുടക്കകാലത്ത് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു ആശയ്ക്ക്. തനിക്കൊരിക്കൽ കാസ്റ്റിങ് കൗച്ച് അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടെന്ന് നടി പറയുന്നു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആശയുടെ തുറന്നു പറച്ചില്‍. തന്റെ കരിയറിന്റെ തുടക്കകാലത്ത് കണ്ടുമുട്ടിയ ഒരു കോര്‍ഡിനേറ്ററില്‍ നിന്നുമാണ് മോശം അനുഭവമുണ്ടായത് എന്നാണ് ആശ നേഗി പറയുന്നത്. കരിയറിന്റെ തുടക്കകാലത്തായിരുന്നു ഇത്. കോർഡിനേറ്റര്മാര്‍ വഴിയായിരുന്നു സീരിയലിലേക്കൊക്കെ വന്നിരുന്നത്. അവസരം ലഭിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, ഇവിടെ ഇങ്ങനെയാണെന്നും ഇങ്ങനെയാണ് എല്ലാവര്‍ക്കും അവസരം ലഭിക്കുന്നതെന്നും അയാള്‍ പറഞ്ഞു. ടിവിയിലെ വലിയ താരങ്ങളൊക്കെ ഇത് ചെയ്തിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. അയാള്‍ തന്നോട് നേരിട്ട് കൂടെ കിടക്കണം എന്ന് പറഞ്ഞില്ലെന്നും പക്ഷെ അയാള്‍ പറയുന്നത് എന്താണെന്ന് തനിക്ക് മനസിലായെന്നുമാണ് ആശ പറയുന്നത്.

ഇങ്ങനെയാണ് അവസരം ലഭിക്കുന്നതെങ്കില്‍ അങ്ങനൊരു കരിയറിനോട് തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു ആശയുടെ നിലപാട്. ഇതൊക്കെ സ്വാഭ്വികമാണെന്നായിരുന്നു ആശയുടെ സുഹൃത്തിന്റെ പ്രതികരണം. കരിയറിൽ തനിക്ക് വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ആശ പറയുന്നു. ടെലിവിഷന്‍ പരമ്പരകള്‍ക്ക് പുറമെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അനുരാഗ് ബസു ഒരുക്കിയ ലുഡോയിലൂടെയാണ് ആശ നേടി ഹിന്ദി സിനിമയില്‍ എന്‍ട്രി നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :