നിഹാരിക കെ.എസ്|
Last Updated:
ചൊവ്വ, 17 ഡിസംബര്‍ 2024 (18:10 IST)
60 കോടിക്ക് മുകളിലാണ് ഭ്രമയുഗം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഫെബ്രുവരി 15ന് ആണ് തിയേറ്ററിലെത്തിയത്. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി സമാനതകളില്ലാത്ത അഭിനയമാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ കാഴ്ചവച്ചത്.
മമ്മൂട്ടിയെ കൂടാതെ, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും പ്രകടനങ്ങളും മികച്ച നിരൂപക പ്രശംസ നേടുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് അർജുൻ അശോകൻ.
ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം 15 തവണയോളം ചിരിക്കുന്നുണ്ട്. ഈ 15 ചിരിയും 15 ടൈപ്പ് ആയിരുന്നുവെന്ന് വൈറലായ ഒരു കമന്റ് താൻ കണ്ടുവെന്നും അത് സത്യമാണെന്നും പറയുകയാണ് അർജുൻ അശോകൻ. മമ്മൂട്ടിയുടെ അഭിനയം നേരിൽ കാണാൻ കഴിയുകയും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിയുകയും ചെയ്ത ആളാണ് താനെന്നും അദ്ദേഹം അഭിനയിക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും അർജുൻ പറയുന്നു.