ഇനി എല്ലാം നിയമത്തിൻ്റെ വഴിക്ക്, ശാലുപേയാടിനെതിരെ തെളിവുകളുണ്ടെന്ന് ആരതി പൊടി: പോലീസിൽ പരാതി നൽകി

അഭിറാം മനോഹർ| Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (14:49 IST)
ബിഗ്ബോസ് മുൻ മത്സരാർഥിയായ റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസമാണ് സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് രംഗത്തെത്തിയത്. തൻ്റെ സിനിമാബന്ധങ്ങളുപയോഗിച്ച് റോബിൻ വ്യാജമായി ഒരു ഇമേജ് നിർമിക്കാൻ ശ്രമിച്ചതായാണ് ശാലു പേയാടിൻ്റെ ആരോപണം. നിരവധി യൂട്യൂബ് ചാനലുകൾക്ക് ഈ വിഷയത്തിൽ ശാലു പേയാട് അഭിമുഖങ്ങൾ നൽകിയിരുന്നു. ഇപ്പോളിതാ ശാലു പേയാടിനെതിരെ കൊച്ചി പോലീസ് കമ്മീഷണറെ സമീപിച്ചിരിക്കുകയാണ് റോബിൻ്റെ പ്രതിശ്രുത വധുവായ ആരതിപൊടി.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കേസ് നൽകുന്ന കാര്യം ആരതിപൊടി അറിയിച്ചത്. ശാലുപേയാട് തൻ്റെ ക്ഷമയുടെ പരിധി ലംഘിച്ചുവെന്നും ഇനി എല്ലാം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതിപൊടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എല്ലാ വിഷയത്തിലും 2 വശങ്ങളുണ്ടാകും. ഞങ്ങളുടെ ഭാഗം വെളിപ്പെടുത്താനുള്ള സമയമായെന്ന് ഞാൻ കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തീൻ്റെ പേരിൽ നിർമിച്ചെടുത്ത കഥകളിലൂടെ ഒരാളുടെ യശസ്സ് കളങ്കപ്പെടുത്തുന്നതും സമൂഹമാധ്യമങ്ങളിൽ ആളുകളെ തെറ്റായി സ്വാധീനിക്കുകയും ചെയ്യുന്നത് അനുവദിച്ച് കൊടുക്കാനാവില്ലെ.


നിങ്ങൾക്കെതിരായ തെളിവുകൾ എൻ്റെ കയ്യിലുണ്ട്. എൻ്റെ സിനിമയുടെ റിലീസ് കാരണമാണ് ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നത്. ഇപ്പോൾ കാര്യങ്ങൾ എൻ്റെ ക്ഷമയുടെ പരിധിയും കടന്നിരിക്കുകയാണ്. തെളിവുകൾ ഞാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഈ പരീക്ഷണഘട്ടത്തിൽ ഞങ്ങളെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരോടൂം ഞങ്ങളുടെ കടപ്പാട് അറിയിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ആരതിപൊടി പറഞ്ഞു. അതേസമയം ഇനി ഞങ്ങളുടെ ഊഴമെന്ന് ആരതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ച് റോബിൻ ഇൻസ്റ്റയിൽ കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :