നൂറുപേര്‍ നോക്കിനില്‍ക്കെ റൊമാന്റിക് സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്,അതത്ര രസമുള്ള കാര്യമല്ല, ആസ്വദിച്ചല്ല അത് ചെയ്യുന്നതെന്ന് അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 മാര്‍ച്ച് 2024 (10:39 IST)
അനുപമ പരമേശ്വരന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. തെലുങ്ക് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി. ഏതുതരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് വഴക്കുമെന്ന് നടി ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.ബോള്‍ഡ് സീനുകളില്‍ അഭിനയിക്കാനും നടിക്ക് മടിയില്ല. എന്നാല്‍ എന്തുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അനുപമ പരമേശ്വരന്‍.

ഇത്തരം സീനുകള്‍ അഭിനയിക്കുന്നത് എളുപ്പമല്ലെന്നും യൂണിറ്റ് മുഴുവന്‍ നോക്കി നില്‍ക്കുമ്പോള്‍ രണ്ടാളുകള്‍ പ്രണയത്തിലാകുന്നത് എത്രത്തോളം വിഷമമുള്ളതാണെന്ന് ഓര്‍ത്തു നോക്കാനാണ് നടി പറയുന്നത്.ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ആസ്വദിക്കുകയാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും അനുപമ പറയുന്നു.

'റൊമാന്‍സ് സീനുകളില്‍ അഭിനയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചുറ്റും നൂറുപേരുണ്ട്, അത് വളരെ ബുദ്ധിമുട്ടാണ്. യൂണിറ്റ് മുഴുവന്‍ നോക്കി നില്‍ക്കുമ്പോള്‍ രണ്ട് ആളുകള്‍ പ്രണയത്തിലാവുന്നതിനെ പറ്റി ഒന്ന് സങ്കല്‍പ്പിച്ച് നോക്കാനാണ് നടി പറയുന്നത്. പിന്നെ എല്ലാവരും കാറിലെ റൊമാന്റിക് സീനിനെക്കുറിച്ചാണ് സംസാരിക്കുന്നത്.

അതില്‍ അഭിനയിക്കുന്ന സമയത്ത് എന്റെ കാലില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. ആ സീനിന് വേണ്ടി നിന്നതും അതില്‍ നിന്ന് പുറത്തുകടക്കുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതത്ര രസമുള്ള കാര്യമല്ല. കുറച്ചധികം ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രണയം പോലും എളുപ്പമല്ല. ആ രംഗം അഭിനയിച്ച് വളര്‍ത്തിയെടുക്കണം. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ആസ്വദിക്കുകയാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല',-അനുപമ പരമേശ്വരന്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :