രേണുക വേണു|
Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (12:25 IST)
ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ശരീരഭാരം കുറച്ചതിനെ പറ്റി വെളിപ്പെടുത്തി നടി അനു സിത്താര. താനിപ്പോള്‍ ഒന്‍പത് കിലോ കുറച്ചെന്ന് അനു പറഞ്ഞു. നടന്‍ ഉണ്ണി മുകുന്ദന്‍ അയച്ചുതന്ന ഡയറ്റ് പ്ലാനുകളും വ്യായാമ മുറകളും പരീക്ഷിച്ചാണ് ശരീരഭാരം കുറച്ചതെന്നും അനു സിത്താര പറഞ്ഞു.
' ഡയറ്റും വ്യായാമവും ചെയ്യാന്‍ ആദ്യം മടിയുണ്ടായിരുന്നു. എങ്കിലും ചെറിയ രീതിയില്‍ ചെയ്തു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ റിസല്‍ട്ട് കാണാന്‍ തുടങ്ങി. രണ്ട് കിലോ കുറഞ്ഞു. മടി കാണിച്ച് ചെയ്തപ്പോള്‍ തന്നെ നല്ല വ്യത്യാസമുണ്ടല്ലോ, എങ്കില്‍ സീരിയസ് ആയി ചെയ്യാമെന്ന് വിചാരിച്ചു. രണ്ടാഴ്ച കൊണ്ട് ആറ് കിലോ കുറഞ്ഞു. പിന്നീട് അത് തുടര്‍ന്നു,' അനു സിത്താര പറഞ്ഞു.