അനുബന്ധ വാര്‍ത്തകള്‍
- വീട്ടില്‍ നിന്നൊരു ഫോട്ടോഷൂട്ട്, സാരിയില്‍ നടി ദിവ്യ പിള്ള
- 'ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ അവന് ചെയ്തിട്ടുണ്ട്, നന്നായി കഷ്ടപ്പെട്ടാണ് എല്ലാം ചെയ്തത്'; ടൊവിനോയെ കുറിച്ച് പൃഥ്വിരാജ്
- Thallumaala Review: യൂത്തിന്റെ പള്‍സ് അറിഞ്ഞ് പെരാരിയും ഖാലിദും, കസറി ടൊവിനോ; തിയറ്ററുകളില്‍ ആഘോഷത്തിമിര്‍പ്പ്
- Tovino Thomas Film Thallumaala Review: തിയറ്ററുകളില്‍ അടിയുടെ പൊടിപൂരം; ഗംഭീര വിഷ്വല്‍ ട്രീറ്റുമായി ടൊവിനോയുടെ തല്ലുമാല (റിവ്യു)
- Tovino Thomas Love Story: ലിഡിയയുടെ ഉത്തര പേപ്പര്‍ നോക്കി കോപ്പിയടിച്ച ടൊവിനോ; രസകരമായ പ്രണയകഥയുടെ തുടക്കം ഇങ്ങനെ
എതിരെ ഇടിക്കാൻ നിൽക്കുന്നവൻ്റെ ഉള്ളൊന്നറിഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളുവെന്ന് ആൻ്റണി വർഗീസ്, പറയുന്നത് നീ തന്നെയല്ലേയെന്ന് ടൊവിനോ: ഒരു തല്ലുമാല കാഴ്ച
ടൊവിനോ തോമസ് നായകനായെത്തിയ തല്ലുമാല ബോക്സോഫീസിൽ തരംഗം തീർക്കുകയാണ്. മുഴുനീള അടിപ്പടമായ ചിത്രം പുറത്തുവന്നതോടെ ടൊവിനോയ്ക്കൊപ്പം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ആൻ്റണി വർഗീസും. ടൊവിനോയും പിള്ളേരും ഇടിയുടെ മാലപ്പടക്കം തീർക്കുമ്പോൾ മലയാള അടിപ്പട സിനിമയുടെ പുതിയ മുഖമായ പെപ്പേ എന്ന ആൻ്റണി വർഗീസ് എവിടെ പോയെന്നാണ് ആരാധകരുടെ ചോദ്യം.
ഇപ്പോഴിതാ അടികൂടാൻ ടൊവിനോയ്ക്ക് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ആൻ്റണി വർഗീസ്. തല്ലുകൂടി ഹിറ്റടിച്ച്... എതിരെ ഇടിക്കാൻ വരുന്നവൻ്റെ ഉള്ളൊന്ന് അറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളുട്ടോ ടൊവി ബ്രോ, അതോണ്ടല്ലേ ഇടിക്കാൻ നിന്നവൻ്റെ കൂടെ നിന്നവനെ ഞാൻ ആദ്യം ഇടിച്ചത് എന്ന് താരം തൻ്റെ ഫേയ്സ്ബുക്ക് പേജിൽ കുറിച്ചു.
പോസ്റ്റിന് മറുപടിയുമായി ഉടൻ തന്നെ ടൊവിനോയും രംഗത്തെത്തി. തലൈവരേ നീങ്കളാ എന്നാണ് ടൊവിനോയുടെ കമൻ്റ്. പിന്നാലെ ആൻ്റണി പടത്തിൽ അവസരം കിട്ടാത്തതിൽ നല്ല വിഷമമുണ്ടല്ലേ എന്നിങ്ങനെ കമൻ്റുകളുമായി ആരാധകരും രംഗത്തെത്തി. ടൊവിനോ,ഷൈൻ ടോം ചാക്കോ,ലുക്മാൻ,കല്യാണി പ്രിയദർശൻ എന്നിവരണിനിരന്ന ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്തത്.