മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പങ്കാളി; അഞ്ജലി അമീറിന് വധഭീഷണി; പൊട്ടിക്കരഞ്ഞ് നടി; വീഡിയോ

കോഴിക്കോട്കൊടുവള്ളി കിഴക്കോത്ത് സ്വദേശി വിസി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2019 (09:23 IST)
ലിവിങ് ടുഗദറിൽ കൂടെയുണ്ടായിരുന്ന പങ്കാളി ഭീഷണിപ്പെടുത്തുന്നുവെന്ന് നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീർ. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് അഞ്ജലി പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം പുറത്തുവിട്ടത്.

കോഴിക്കോട്കൊടുവള്ളി കിഴക്കോത്ത് സ്വദേശി വിസി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്ന് അഞ്ജലി പറയുന്നു. തന്നെ പല വിധത്തില്‍ അയാള്‍ വ‍ഞ്ചിച്ചെന്നും നാലു ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു.

താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയതായും അഞ്ജലി അമീര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :