Last Modified ഞായര്‍, 10 ഫെബ്രുവരി 2019 (15:24 IST)
സംസ്ഥാന ബജറ്റിലെ വിനോദനികുതി വര്‍ധന സിനിമാമേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാപ്രേവർത്തകർ മുഖ്യമന്ത്രിയെ സന്ദർശിച്ചു. മമ്മൂട്ടി,
മോഹൻലാൽ തുടങ്ങിയവർ ഈ ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണുകയായിരുന്നു.
സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം സിനിമാരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും ധനമന്ത്രി അടക്കമുള്ളവരുമായി വിഷയം ചര്‍ച്ചചെയ്ത് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും കൂടിക്കാഴ്ചക്കുശേഷം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം സാധാരണക്കാരെയും സിനിമാ വ്യവസായത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.