Rijisha M.|
Last Modified വ്യാഴം, 20 ഡിസംബര്‍ 2018 (17:59 IST)
വീണത് വിദ്യയാക്കി
ഒടിയൻ മാജിക് തുടരുന്നു. നെഗറ്റീവ് റിവ്യൂകളിൽ ഒടിയൻ എന്ന സിനിമയെ കൊല്ലരുത് എന്ന് പറയുന്ന പ്രേക്ഷകരാണ് ഇപ്പോൾ കൂടുതലായും രംഗത്തുള്ളത്. എന്നാൽ ഇവിടെയാണ് ശ്രീകുമാർ മേനോന്റെ ബിസിനസ്സ് ടാക്‌ടിക്‌സ് പ്രവർത്തിച്ചിരിക്കുന്നത്.
മഹത്തായ സംഭവങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് തിയേറ്ററുകളിലേക്കെത്തിയ ആളുകൾക്ക് പക്ഷേ കിട്ടേണ്ടതൊന്നും കിട്ടിയില്ല. ട്രെയിലറും ടീസറുമൊക്കെ കൊഴുപ്പിച്ച് തന്ത്രപരമായി നീങ്ങിയ
ശ്രീകുമാർ മേനോൻ ശരിക്കും കളി പഠിച്ച് ഇറങ്ങിയതുതന്നെയാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.
നെഗറ്റീവ് റിവ്യൂകൾ വരുമ്പോൾ എന്താണ് ചിത്രത്തിലെന്നറിയാനുള്ള അകാംക്ഷ ആളുകൾക്ക് പൊതുവേ ഉണ്ടാകും. ഒന്നും പ്രതീക്ഷിച്ച് പോകാത്ത പ്രേക്ഷകർക്ക് സിനിമ എന്തൊക്കെയോ ആയി മാറിയതും അതുകൊണ്ടുതന്നെയാണ്. പ്രതീക്ഷയുടെ അമിത ഭാരം ഇറക്കിവെച്ച് കാണുന്നവരാണ് ഇവിടെ യഥാർത്ഥ പ്രേക്ഷകർ ആകുന്നത്.
അതുകൊണ്ടുതന്നെയാണ് ചിത്രം ഇപ്പോഴും തിയേറ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പുറമേ മറ്റ് സംവിധായകർക്കുള്ള ശ്രീകുമാർ മേനോന്റെ ടിപ്പാണ് ഈ ബിസിനസ്സ് ടാക്‌ടിക്‌സ്. മൂന്ന് ദിവസം കൊണ്ട് 60 കോടി കളക്ഷൻ സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ പരസ്യ സംവിധായകന്റെ തന്ത്രം ഏറ്റു എന്നുതന്നെയാണ് പറയാൻ കഴിയുക.