വിവേഗത്തിനായി കാത്തിരിക്കുന്ന തല ആരാധകര്‍ക്ക് നിരാശ; നടന്‍ അജിത്തിന് ചിത്രീകരണത്തിനിടെ പരുക്ക്

നടന്‍ അജിത്തിന് ചിത്രീകരണത്തിനിടെ പരുക്ക്

   Ajith injured , Vivegam shoot , Vivegam , Thala , Tamil cinema , chennai , അജിത്ത് , അജിത്തിന് പരുക്ക് , വിവേഗം , തമിഴ്‌ സിനിമ , അജിത് , പരുക്ക്
ചെന്നൈ| jibin| Last Modified ബുധന്‍, 31 മെയ് 2017 (17:45 IST)
തമിഴ്‌നടന്‍ അജിത്തിന് ചിത്രീകരണത്തിനിടെ പരുക്ക്. വിവേഗം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന്റെ തോളിന് പരുക്കേറ്റത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തിന് കുറച്ചു നേരത്തെ വിശ്രമം അനുവദിച്ചു.

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്റ്റണ്ടിനായി ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും അജിത് ഇത് നിരസിക്കുകയായിരുന്നു.

പരുക്ക് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു പോകരുതെന്ന് അജിത് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും യൂണിറ്റില്‍ നിന്നു തന്നെയാണ് അപകട വാര്‍ത്ത പുറത്ത് വന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :