മമ്മൂട്ടി വിജയിച്ചിട്ടില്ല, പക്ഷേ ദുല്‍ക്കര്‍ ഒരു കലക്കുകലക്കും!

പുതിയ കളത്തില്‍ ദുല്‍ക്കര്‍ !

Bijoy Nambiar, Dulquer Salman, Mammootty, Solo, Vikram, Vivegam, ബിജോയ് നമ്പ്യാര്‍, ദുല്‍ക്കര്‍ സല്‍മാന്‍, മമ്മൂട്ടി, സോളോ, വിക്രം, വിവേകം
Last Modified വെള്ളി, 3 ഫെബ്രുവരി 2017 (11:49 IST)
ദുല്‍ക്കര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്. മലയാളത്തിന്‍റെ യുവസൂപ്പര്‍താരം ആദ്യമായി നായകനാകുന്ന ഹിന്ദിച്ചിത്രം സംവിധാനം ചെയ്യുന്നത് ബിജോയ് നമ്പ്യാരാണ്. മലയാളത്തിലും തമിഴിലുമായി ദുല്‍ക്കര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സോളോ എന്ന സിനിമയുടെ സംവിധായകനും ബിജോയ് നമ്പ്യാര്‍ തന്നെ.

ബോളിവുഡില്‍ ശെയ്ത്താന്‍, ഡേവിഡ്, വസീര്‍ എന്നീ ഹിറ്റുകള്‍ സംവിധാനം ചെയ്തിട്ടുണ്ട് മലയാളിയായ ബിജോയ് നമ്പ്യാര്‍. ഒടുവില്‍ ചെയ്ത ബോളിവുഡ് ചിത്രം വസീറില്‍ അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറുമായിരുന്നു നായകന്‍‌മാര്‍.

ഈ വര്‍ഷം തന്നെ ദുല്‍ക്കറിന്‍റെ ബോളിവുഡ് പ്രവേശമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും വിജയചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഹിന്ദിയില്‍ മെഗാഹിറ്റ് സൃഷ്ടിക്കാന്‍ ദുല്‍ക്കറിന് കഴിയുമോ? കാത്തിരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :