ബൈക്ക് ടൂര്‍ പുനരാരംഭിച്ച് അജിത്ത്,'വിടാമുയര്‍ച്ചി' വൈകും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (15:16 IST)
കഴിഞ്ഞ എട്ടോ ഒമ്പതോ മാസമായി അജിത്ത് യാത്രയിലാണ്.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ തിരിച്ചെത്തിയ വീണ്ടും സഞ്ചാരം തുടങ്ങിയിരിക്കുകയാണ്.വടക്കുപടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നുള്ള നടന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

ജര്‍മ്മനി, ഡെന്മാര്‍ക്ക്, നോര്‍വേ എന്നിവിടങ്ങളില്‍ കൂടി കണ്ടേ ബൈക്ക് ടൂര്‍ നടന്‍ അവസാനിപ്പിക്കുകയുള്ളൂ. തിരിച്ച് ചെന്നൈയിലെത്തിയ ശേഷം പുതിയ സിനിമയുടെ ജോലികള്‍ ആരംഭിക്കും.
ഈ മാസം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിടാമുയര്‍ച്ചി വൈകും.


അജിത്തിന്റെ ജന്മദിനത്തിനായി മെയ് 1 ന് ചിത്രം പ്രഖ്യാപിച്ച ശേഷം നിര്‍മ്മാതാക്കളില്‍ നിന്ന് ചിത്രത്തെക്കുറിച്ച് ഒരു അപ്ഡേറ്റും ഉണ്ടായിട്ടില്ല. സിനിമയൊരു ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :