വിവാദങ്ങളില്‍ നിറഞ്ഞ സല്‍മാനുമായുള്ള പ്രണയം, താരസുന്ദരിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന് വിവേക് ഒബ്രോയി; ഐശ്വര്യ റായിയും കാമുകന്‍മാരും

ഐശ്വര്യ റായ് സല്‍മാന്‍ ഖാന്‍ ബന്ധവും വലിയ ചര്‍ച്ചയായിരുന്നു. 1999 മുതല്‍ 2001 വരെ സല്‍മാനും ഐശ്വര്യയും ഡേറ്റിങ്ങില്‍ ആയിരുന്നു

രേണുക വേണു| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (11:37 IST)

താരസുന്ദരി ഐശ്വര്യ റായ് ഇന്നലെയാണ് തന്റെ 49-ാം ജന്മദിനം ആഘോഷിച്ചത്. ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു ഐശ്വര്യ റായിയുടേത്. പല പ്രമുഖന്‍മാരുമായി ചേര്‍ത്ത് ഐശ്വര്യയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. ഐശ്വര്യയുടെ പ്രണയബന്ധങ്ങളായിരുന്നു ആരാധകര്‍ക്കിടയിലും ഒരു സമയത്ത് ചര്‍ച്ചയായത്.

പ്രമുഖ മോഡല്‍ രാജീവ് മുല്‍ചന്ദാനിയുമായി ചേര്‍ത്താണ് താരത്തെ കുറിച്ച് ആദ്യ ഗോസിപ്പ് വരുന്നത്. ഐശ്വര്യ മോഡലിങ് രംഗത്ത് സജീവമായ സമയത്താണ് രാജീവുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. മനീഷ കൊയ്‌രാളയ്ക്ക് വേണ്ടിയാണ് രാജീവ് ഐശ്വര്യയെ ഉപേക്ഷിച്ചതെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു.

ഐശ്വര്യ റായ് സല്‍മാന്‍ ഖാന്‍ ബന്ധവും വലിയ ചര്‍ച്ചയായിരുന്നു. 1999 മുതല്‍ 2001 വരെ സല്‍മാനും ഐശ്വര്യയും ഡേറ്റിങ്ങില്‍ ആയിരുന്നു. സല്‍മാന്റെ കുടുംബവുമായും ഐശ്വര്യക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരുടെയും വിവാഹത്തെ കുറിച്ച് പോലും അക്കാലത്ത് വീട്ടുകാര്‍ ആലോചിച്ചു. എന്നാല്‍ സല്‍മാന്റെ ടോക്സിക്ക് സ്വഭാവമാണ് ഐശ്വര്യയെ താരത്തില്‍ നിന്ന് അകറ്റിയത്. ബ്രേക്കപ്പിനു ശേഷവും സല്‍മാനെതിരെ ഐശ്വര്യ രംഗത്തെത്തിയിരുന്നു.

സല്‍മാന്‍ ഖാനുമായുള്ള ബന്ധം അവസാനിപ്പിച്ച സമയത്താണ് ഐശ്വര്യയുടെ ജീവിതത്തിലേക്ക് വിവേക് ഒബ്രോയി കടന്നുവരുന്നത്. ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. എന്നാല്‍ ഐശ്വര്യയെ വിട്ടുകൊടുക്കാന്‍ സല്‍മാന്‍ ആ സമയത്ത് തയ്യാറായിരുന്നില്ല. വിവേക് ഒബ്രായി-സല്‍മാന്‍ ഖാന്‍ വഴക്ക് വരെ ആ സമയത്ത് ചര്‍ച്ചയായിരുന്നു. സല്‍മാനില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വരെ വിവേക് അക്കാലത്ത് ആരോപിച്ചിരുന്നു.

വിവേക് ഒബ്രോയിയുമായുള്ള ബന്ധവും അധികം നീണ്ടുനിന്നില്ല. അതിനുശേഷമാണ് അബി,കേ് ബച്ചനുമായി ഐശ്വര്യ അടുത്തത്. ഏതാനും വര്‍ഷത്തെ ഡേറ്റിങ്ങിനൊടുവില്‍ 2007 ഏപ്രില്‍ 20 ന് ഐശ്വര്യയും അഭിഷേകും വിവാഹിതരായി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :