ഗോവിന്ദ് അടിപൊളിയെന്ന് ഐശ്വര്യ ലക്ഷ്മി; കുറച്ച് ആസിഡ് എടുക്കട്ടേയെന്ന് ആസിഫ് അലി; കമന്റ് വൈറലാകുന്നു

 aishwarya lekshmi , asif ali , Uyare , tovino , ഉയരെ , പാര്‍വതി തിരുവോത്ത് , ഐശ്വര്യ ലക്ഷ്മി , ആസിഫ് അലി
Last Modified ഞായര്‍, 12 മെയ് 2019 (17:23 IST)
തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥയാണ് മനു അശേകന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ പറയുന്നത്.

പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുമ്പോള്‍ ആസിഫ് അലിയും ടൊവിനോ തോമസും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഗോവിന്ദ് നെഗറ്റീവ് ഷേഡുള്ള നായകനായിട്ടാണ് ആസിഫ് എത്തുന്നത്.

സിനിമ വന്‍ വിജയമായി മാറിയതോടെ ഉയരെയുടെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ആസിഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് കീഴില്‍ ഐശ്വര്യ ലക്ഷ്മി ഇട്ട കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. ഇതിന് മറുപടിയായി പൗര്‍ണ്ണമി കുറച്ച് ആസിഡ് എടുക്കട്ടേയെന്നാണ് ആസിഫ് കമന്റ് ബോക്‌സില്‍ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :