ഐശ്വര്യ ലക്ഷ്മി ഡേറ്റിങ്ങില്‍ ആണോ? യുവനടനൊപ്പമുള്ള താരത്തിന്റെ ചിത്രം ചര്‍ച്ചയാകുന്നു

പ്രചരിക്കുന്ന ഗോസിപ്പുകളില്‍ യാതൊരു സത്യവുമില്ലെന്നും അര്‍ജുന്‍ ദാസ് നിങ്ങളുടേത് മാത്രമാണെന്നും ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചു

രേണുക വേണു| Last Modified വെള്ളി, 13 ജനുവരി 2023 (11:09 IST)

നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഇന്നലെയാണ് അര്‍ജുനൊപ്പമുള്ള ചിത്രം ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും ഡേറ്റിങ്ങില്‍ ആണെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു. ഇതേ കുറിച്ച് ഒടുവില്‍ ഐശ്വര്യ തന്നെ പ്രതികരിച്ചിരിക്കുകയാണ്.

പ്രചരിക്കുന്ന ഗോസിപ്പുകളില്‍ യാതൊരു സത്യവുമില്ലെന്നും അര്‍ജുന്‍ ദാസ് നിങ്ങളുടേത് മാത്രമാണെന്നും ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചു. ഒരുമിച്ച് കാണാനിടയായപ്പോള്‍ ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തതാണ്. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും ഐശ്വര്യ പറഞ്ഞു.
'' എന്റെ തൊട്ടു മുന്‍പത്തെ പോസ്റ്റിനെക്കുറിച്ച്. അത് ഈ രീതിയില്‍ എത്തിച്ചേരുമെന്ന് കരുതിയില്ല. ഞങ്ങള്‍ കണ്ടുമുട്ടി. ഒരു ചിത്രം പകര്‍ത്തി. മറ്റൊന്നുമില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. ഇന്നലെ മുതലേ എനിക്ക് സന്ദേശമയയ്ക്കുന്ന അര്‍ജുന്‍ ദാസ് ആരാധകരോട്, അദ്ദേഹം നിങ്ങളുടേത് മാത്രമാണ്. '' ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :