ഭർത്താവിനെ കാണാൻ ബോർ, എന്തിനാണ് കെട്ടിയത്; കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി ഐമ

കഴിഞ്ഞ ദിവസം ഷെയർ ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള കമന്റ് വന്നത്.

Last Modified ഞായര്‍, 5 മെയ് 2019 (11:13 IST)
ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെയാണ് സെബാസ്റ്റ്യൻ സിനിമയിലേക്കെത്തുന്നത്. തുടർന്ന് മോഹൻലാലിന്റെ മകളായി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ അഭിനയിച്ച് ഐമ മലയാളികളുടെ പ്രിയങ്കരിയായി. സോഷ്യൽ മീഡിയായിൽ ആക്റ്റിവായ താരം തനിക്ക് എതിരെയുള്ള
അശ്ലീല പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാടുകളെടുത്ത് കയ്യടിയും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ തന്റെ ഭർത്താവിനെ കളിയാക്കിയ ആൾക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് ഐമ.

ചേച്ചിയുടെ ഭർത്താവിനെ കാണാൻ ബോറു ലുക്കണെന്നും എന്തിനാണ് ആ ബ്രദറിനെ വിവാഹം കഴിച്ചത് എന്നുമായിരുന്നു കമന്റ്. അർജുൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നത്. ഇതോടെ മറുപടിയുമായി താരം രംഗത്തെത്തി. 'സ്വന്തം ഫോട്ടോ ഇടാൻ ധൈര്യമില്ലാത്ത ചേട്ടൻ എന്റെ ഭർത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴിച്ചു മൂടു'; ഐമ മറുപടിയായി കുറിച്ചു.

കഴിഞ്ഞ ദിവസം ഷെയർ ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള കമന്റ് വന്നത്. എന്തായാലും ഐമയുടെ കമന്റിനു വലിയ കൈയ്യടിയാണ് കിട്ടുന്നത്. ഇത്തരത്തിലുള്ളവർക്ക് ഇങ്ങനെതന്നെ മറുപടി തന്നെ കൊടുക്കണം എന്നാണ് ആരാധകർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :