ആശുപത്രിക്കാലം കഴിഞ്ഞു, ബൈക്ക് എടുത്ത് നാട് ചുറ്റാന്‍ ഇറങ്ങി അജിത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 മാര്‍ച്ച് 2024 (15:39 IST)
തമിഴ് നടന്‍ അജിത്ത് ഇപ്പോള്‍ വിഡാ മുയര്‍ച്ചി എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അജിത്ത് അസര്‍ബെയ്ജാനിലേക്ക് ഉടന്‍ പോകും.സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നാണ് വിവരം.


അജിത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. അദ്ദേഹത്തെ ചില ആരാധകര്‍ ഈയടുത്ത് മധ്യപ്രദേശില്‍ കണ്ടു. ബൈക്കുമായി മധ്യപ്രദേശിലെ പാതകളിലൂടെ പോകുന്ന അജിത്തിനെയാണ് ആരാധകര്‍ കണ്ടത്. ഏതാനും ദിവസം കൂടി മധ്യപ്രദേശില്‍ തന്നെ അജിത്ത് ഉണ്ടാകും.

റോഡ് ട്രിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അജിത്ത് 'വിഡാ മുയര്‍ച്ചി'യുടെ ഷൂട്ടിംഗ് പുനരാരംഭിക്കും.ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഏകദേശം രണ്ട് മാസത്തോളം നീണ്ടുനില്‍ക്കും, ജൂണ്‍ മാസത്തിന് മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കും. ഒരു സസ്പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ തൃഷ, അര്‍ജുന്‍, റെജീന കസാന്ദ്ര, ആരവ്, സഞ്ജയ് ദത്ത് എന്നിവരും അഭിനയിക്കുന്നു. ജൂണില്‍ സിനിമ പ്രദര്‍ശനത്തിന് എത്തും എന്നാണ് കേള്‍ക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :