മുംബൈ|
അഭിറാം മനോഹർ|
Last Modified വ്യാഴം, 3 ജൂണ്‍ 2021 (16:52 IST)
മുംബൈ:
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരേ കേസെടുത്ത് മുംബൈ പോലീസ്.
ബാന്ദ്രാ ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം കറങ്ങിനടന്നതിനാണ് കേസ്. കൊവിഡ് സാഹചര്യത്തിൽ ഉച്ച തിരിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഈ നിയന്ത്രണങ്ങൾ ലംഘിച്ചതായാണ് പോലീസ് പറയുന്നത്.മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ താരങ്ങളുടെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.