അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ജനുവരി 2024 (10:51 IST)
ജയറാം മിഥുന്‍ മാനുവല്‍ ചിത്രമായ എബ്രഹാം ഓസ്ലര്‍ തിയേറ്ററുകളില്‍ വമ്പന്‍ വിജയവുമായി മുന്നേറുകയാണ്. സിനിമയിലെ ഒരു പ്രധാനവേഷത്തില്‍ മമ്മൂട്ടിയും എത്തുന്നു എന്നത് സിനിമയ്ക്ക് ഒരുപാട് ബൂസ്റ്റ് നല്‍കിയിട്ടുണ്ട്. തിയേറ്ററുകളില്‍ വലിയ സ്വീകരണമാണ് താരത്തിന്റെ വേഷത്തിന് ലഭിച്ചത്. ആദം സാബിക് എന്ന നടനായിരുന്നു സിനിമയില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലത്തെ അവതരിപ്പിച്ചത്. സിനിമ പുറത്തിറങ്ങിയതോടെ വലിയ അഭിനന്ദനമാണ് സാബിക്കിനെ തേടിയെത്തുന്നത്.
സിനിമയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ഇനി മമ്മൂക്ക വിളിക്കുക കൂടി ചെയ്താല്‍ അറ്റാക്ക് വരുമെന്ന അവസ്ഥയിലാകുമെന്നും സാബിക് പറയുന്നു. മമ്മൂക്ക ഇനി വിളിച്ചാല്‍ ഈ സിനിമയിലേയ്ക്ക് എന്നെ തെരെഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് പറയും. ബിലാലില്‍ ഒരു റോള്‍ കിട്ടുകയാണെങ്കില്‍ നന്നായിരിക്കും. എന്തായാലും അദ്ദേഹം വിളിച്ചാല്‍ ഒരുപാട് ഹാപ്പിയാകും. നമ്മുടെ ജീവിതത്തില്‍ ഇങ്ങനെയുള്ള മൊമന്റുകള്‍ ഉണ്ടാകുമ്പോഴല്ലെ നമ്മള്‍ ജീവിക്കുന്നതില്‍ അര്‍ഥമുള്ളു. ആദം സാബിക് പറയുന്നു.