തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 26 ജൂണ്‍ 2018 (20:42 IST)
വിവാദങ്ങളിലൂടെ രാജ്യത്താകെ ശ്രദ്ധയാകര്‍ഷിച്ച അഡാർ ലവ് വീണ്ടും കുരുക്കില്‍. ചിത്രത്തിന്റെ സംവിധായകന്‍ ഒമർ ലുലുവിനെതിരെ നിർമാതാവ്
ഔസേപ്പച്ചൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഒമർ ലുലു 30ലക്ഷം രൂപ അടിയന്തരമായി വാങ്ങിയെന്നും എന്നാല്‍ സംവിധായകന്‍ ചിത്രം പൂർത്തിയാക്കാൻ തയ്യാറാകുന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഔസേപ്പച്ചൻ പരാതി നല്‍കിയിരിക്കുന്നത്.
തീരുമാനിച്ച സമയത്ത്
സിനിമ പൂര്‍ത്തിയാകാത്തതു മൂലം ലക്ഷങ്ങളുടെ നഷ്‌ടമാണ് തനിക്കുണ്ടായതെന്നും നിർമാതാവ് പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാൽ സംവിധായകൻ ഒമർ ലുലു ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.