അനുബന്ധ വാര്‍ത്തകള്‍
- 'ഞാന്‍ നിഥിന് പൈസ കൊടുത്തോ എന്ന രഹസ്യം മണ്ണില്‍ അലിഞ്ഞു തീരും'; ട്വിസ്റ്റുമായി ഒമര്‍ ലുലു, പന്തയം വെച്ച നിഥിനൊപ്പം വീഡിയോ
- അയാള്‍ക്ക് എന്റെ മുത്തച്ഛന്റെ പ്രായം, കൂടെ കിടക്കുമോ എന്ന് ചോദിച്ച് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു; ദുരനുഭവം പങ്കുവെച്ച് പ്രമുഖ നടി
- ഒമര്‍ ലുലുവിന്റെ അഞ്ച് ലക്ഷം പോകുമോ? പന്തയത്തില്‍ തോറ്റതിനു പിന്നാലെ കോഴിക്കോട്ടേക്ക്, എന്തും സംഭവിക്കാമെന്ന് ആരാധകര്‍
- ജയറാമിനെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാന്‍ പാര്‍വതിയുടെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു; അന്ന് ഇരുവരുടേയും പ്രണയത്തിനിടയില്‍ ഹംസമായി നിന്നത് ഉര്‍വശി
- കുഞ്ഞ് പിറന്നത് വിവാഹമോചന ശേഷം; ഗോസിപ്പ് കോളങ്ങളില്‍ രേവതിയുടെ വ്യക്തിജീവിതം ചര്‍ച്ചയായി, ശക്തമായി പ്രതികരിച്ച് താരം
ആദ്യമായി മദ്യപിക്കാന്‍ പോയത് അച്ഛനോട് പറഞ്ഞ ശേഷം; അനുഭവം പങ്കുവെച്ച് പ്രിയ വാര്യര്‍
പ്രിയ മദ്യപിക്കുന്ന വീഡിയോ ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാളത്തിനു പുറത്ത് വരെ ആരാധകരെ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. താരത്തിന്റെ പ്രശസ്തി ഇപ്പോള്‍ മലയാളവും കടന്ന് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. തന്റെ വ്യക്തിജീവിതത്തെ കുറിച്ച് പ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.
പ്രിയ മദ്യപിക്കുന്ന വീഡിയോ ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേകുറിച്ച് താരം തുറന്നുപറഞ്ഞു. 'ഞാന്‍ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നതില്‍ എനിക്ക് ടെന്‍ഷനില്ല. ബാംഗ്ലൂരില്‍ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളേ ഞാനും ചെയ്തിട്ടുള്ളൂ. പക്ഷേ ഞാന്‍ പബ്ലിക്ക് ഫിഗറായതാണ് പ്രശ്‌നം. എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്,'
' എന്തിനാണ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞ ശേഷമാണ് ആദ്യത്തെ തവണ കുടിക്കാന്‍ പോയത്. അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാന്‍ മറുപടി കൊടുക്കേണ്ടവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളതൊന്നും എന്റെ പ്രശ്‌നമല്ല. ആ വീഡിയോയില്‍ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നു,' പ്രിയ പറഞ്ഞു.