രജനിപ്പടം തല്‍ക്കാലം അവിടെയിരിക്കട്ടെ, സൂര്യച്ചിത്രം തുടങ്ങാന്‍ ശിവ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ജനുവരി 2021 (21:06 IST)
രജനിയുടെ ആരോഗ്യനില കണക്കിലെടുത്ത് 'അണ്ണാത്തെ' ഷൂട്ടിംഗ് ഉടൻ ആരംഭിക്കില്ല. ചിത്രീകരണ സംഘത്തിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഹൈദരാബാദിൽ ടീം ചിത്രീകരണം നിർത്തിവെച്ചത്. നയൻതാരയും കീർത്തി സുരേഷും രജനിയ്ക്കൊപ്പം സെറ്റിൽ ഉണ്ടായിരുന്നു. ഏപ്രിലിനു ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. അതിനാൽ തന്നെ അണിയറ പ്രവർത്തകർ അവരുടെ മറ്റ് പ്രോജക്ടുകൾ വർക്കുകളിലേക്ക് കടന്നിരിക്കുകയാണ്.

നായകനാകുന്ന തന്റെ അടുത്ത ചിത്രത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കാൻ ചിത്രത്തിന്റെ സംവിധായകനായ ശിവയും തീരുമാനിച്ചു. സ്റ്റുഡിയോ ഗ്രീൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഡി ഇമാൻ സംഗീതമൊരുക്കുന്നു. പ്രീ പ്രൊഡക്ഷൻ സ്റ്റേജിലാണ് ചിത്രം.

സൂര്യ-പാണ്ഡിരാജ് ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കും. കൂടാതെ ടിജെ ജ്ഞാനവേൽ, വെട്രിമാരൻ എന്നിവരോടൊപ്പം ഓരോ സിനിമകളും സൂര്യയ്ക്ക് മുമ്പിലുണ്ട്. 'സൂരറൈ പോട്ര്' ആയിരുന്നു സൂര്യയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :