മരിച്ചുപോയ ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ മകൻ ജനിച്ചു! - നേഹ അമ്മയായി

ഭർത്താവ് മരിച്ച് കഴിഞ്ഞാണ് അമ്മയാണെന്നറിയുന്നത്...

Last Modified ശനി, 31 ഓഗസ്റ്റ് 2019 (16:39 IST)
ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അയ്യർ അമ്മയായി. നേഹയുടെ ഭർത്താവിന്റെ പിറന്നാൾ ദിനത്തിലാണ് മകൻ പിറന്നത്. തനിയ്ക്ക് കൂട്ടായി ജീവിതത്തിലേയ്ക്ക് പുതിയ അതിഥി വന്നത് താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് നേഹയുടെ ഭർത്താവ് മരണപ്പെടുന്നത്. ഭർത്താവിന്റെ മരണശേഷമാണ് താൻ ഗർഭിണിയാണെന്ന കാര്യം നേഹ പോലും അറിയുന്നത്. 15 വർഷം ഒപ്പമുണ്ടായിരുന്ന പ്രിയതമന്റെ വിയോഗവും നേഹ തന്നെയായിരുന്നു പങ്കുവെച്ചത്.

ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിലായിരുന്നു താൻ ഒരമ്മയാവാൻ പോകുന്ന വിവരം ആരാധകരുമായി താരം പങ്കുവെച്ചത്. നിറവയറുമായി സ്വിമ്മിങ്ങ് പൂളിനരുകിൽ നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. മോഡലും ആർജെയുമായ നേഹ ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കിൽ, ടൊവിനോ ചിത്രം തരംഗം എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :