Mohini: ഏഴ് വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഭർത്താവിന്റെ സഹോദരി കൂടോത്രം ചെയ്തു: മോഹിനിയുടെ ആരോപണം
കഴിഞ്ഞ ദിവസം തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് മോഹിനി തുറന്ന് പറഞ്ഞിരുന്നു.
മലയാളികള്‍ക്ക് സുപരിചിതയാണ് മോഹിനി. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങി നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് തെന്നിന്ത്യയിലെ നിറ സാന്നിധ്യമായിരുന്നു മോഹിനി. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം അകലം പാലിക്കുകയാണ് മോഹിനി. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് മോഹിനി തുറന്ന് പറഞ്ഞിരുന്നു.
തനിക്ക് വിഷാദരോഗമായിരുന്നുവെന്ന് പറയുന്ന മോഹിനി ബന്ധുവിന്റെ കൂടോത്രമാണ് അതിന് പിന്നിലെന്നും പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹിനിയുടെ ആരോപണം. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും മോഹിനി പറയുന്നു. ആ അവസ്ഥയില്‍ നിന്നും തന്നെ രക്ഷിച്ചത് ജീസസ് ആണെന്നും താരം പറയുന്നു.
'വിവാഹശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോയി. എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് വിഷാദമുണ്ടായി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ഒരിക്കലല്ല, ഏഴ് വട്ടം.
ഒരിക്കല്‍ ഞാനൊരു ജോത്സ്യനെ കണ്ടു. അദ്ദേഹമാണ് പറയുന്നത് ആരോ എനിക്ക് കൂടോത്രം ചെയ്തതാണെന്ന്. ആദ്യം ഞാന്‍ ചിരിച്ചുതള്ളി. പിന്നെയാണ് എങ്ങനെയാണ് എനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായതെന്ന് ചിന്തിക്കുന്നത്. അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതും പുറത്ത് വരാന്‍ ശ്രമിക്കുന്നതും. എന്റെ ജീസസാണ് എനിക്ക് കരുത്ത് തന്നത്.
ഞാന്‍ ചിന്തിച്ചതത്രയും മരണത്തെക്കുറിച്ച് മാത്രമായിരുന്നു. എല്ലാമുണ്ടായിട്ടും എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ഭര്‍ത്താവിന്റെ കസിന്‍ ആയ സ്ത്രീയാണ് എനിക്ക് മേല്‍ കൂടോത്രം ചെയ്തത്. ജീസസിലുള്ള വിശ്വാസമാണ് എന്നെ രക്ഷിച്ചത്', എന്നും മോഹിനി പറയുന്നു. ബ്രാഹ്മണയായിരുന്ന മോഹിനി 2006ലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്.
