കെ ആര്‍ അനൂപ്|
Last Updated:
ശനി, 30 ഡിസംബര്‍ 2023 (09:33 IST)
2023 കടന്നു പോകുമ്പോള്‍ ഈ വര്‍ഷത്തെ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് നടി അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി തന്നെ വിശേഷങ്ങള്‍ ഓരോന്നും പങ്കിടാറുണ്ട്. മാറിവരുന്ന ട്രെന്‍ഡുകള്‍ക്ക് ഒപ്പം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ് നടി. 2023ല്‍ തന്റെ പ്രിയപ്പെട്ടതെന്ന് 10 ലുക്കുകള്‍ തെരഞ്ഞെടുത്തിരിക്കുകയാണ് അനുമോള്‍. ഇതില്‍ ഏതു രൂപമാണ് ആരാധകര്‍ക്ക് കൂടുതല്‍ ഇഷ്ടമായതെന്നും നടി ചോദിക്കുന്നുണ്ട്.
പാലക്കാട് സ്വദേശിയായ അനുമോള്‍ സിനിമയിലെത്തി 10 വര്‍ഷത്തില്‍ കൂടുതലായി.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു.
അകം, വെടിവഴിപ്പാട്, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയവയാണ് അനുമോളിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.