തലയിലെ നരയും ചര്‍മ്മത്തിലെ ചുളിവുകളും താനിപ്പോള്‍ ആസ്വദിക്കുന്നെന്ന് ജയറാം

Insomnia, Jayaram, What is Insomnia, Sleeping Disorder, Health News
Jayaram 
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2024 (11:01 IST)
തലയിലെ നരയും ചര്‍മ്മത്തിലെ ചുളിവുകളും താനിപ്പോള്‍ ആസ്വദിക്കുന്നെന്ന് നടന്‍ ജയറാം. അറുപതാം പിറന്നാളിന്റെ ആഘോഷത്തോടനുബന്ധിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്. മകന്‍ കാളിദാസിന്റെ വിവാഹ ചടങ്ങില്‍ മുടി കറുപ്പിക്കാതെ നരച്ച താടിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മുഖത്തെ ചുളിവുകളും കാണാമായിരുന്നു. മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞതോടെ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ജയറാം പറഞ്ഞു.

നമ്മള്‍ ജനിക്കുന്ന വയസ്സ് ഒന്ന്, പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ വേണ്ടി കൊടുക്കുന്ന കള്ള വയസ്സൊന്ന്, അത് കഴിഞ്ഞ് ജോലി കിട്ടാനും ജീവിതത്തിലെ പല ഘട്ടങ്ങളിലും പറയുന്ന വയസ്സുകള്‍ ഒരുപാട്, ആളുകള്‍ നമ്മുടെ മുഖത്ത് നോക്കി ഒരു വയസ്സ് പറയും, അതിനേക്കാള്‍ ഏറ്റവും
വലുത് നമ്മുടെ മനസ്സ് പറയുന്ന വയസ്സാണെന്ന് ജയറാം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :