പ്രതിഫലം ഉയര്‍ത്തി അജിത്ത് ? നടന്‍ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്, താരത്തിന്റെ പുതിയ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിപ്പില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (10:15 IST)
തമിഴ് സിനിമ ലോകത്തെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്മാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കില്‍ മുന്നില്‍ രജനികാന്തും വിജയും അജിത്തും ഉണ്ടാകും. തങ്ങളുടെ സിനിമകളുടെ പ്രമോഷന്‍ അടക്കം വിജയും രജനിയും പ്രാധാന്യം നല്‍കുമ്പോള്‍ അജിത് തന്റെ സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാറില്ല. അജിത്ത് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്ര കോടിയാണെന്നോ ?

35 മുതല്‍ 40 കോടി വരെയാണ് അജിത്ത് സിനിമയില്‍ അഭിനയിക്കാനായി നേരത്തെ വാങ്ങിയിരുന്നത്. പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്തതിനാല്‍ മെഗാ പ്രതിഫലം ഒന്നും നടന്‍ വാങ്ങില്ല. നടന്റെ ഒടുവില്‍ പുറത്തിറങ്ങിയ തുനിവിന് വേണ്ടി പ്രതിഫലം ഉയര്‍ത്തിയിരുന്നു.

48 കോടിയാണ് തുനിവില്‍ അഭിനയിക്കാനായി അജിത് വാങ്ങിയത്. സിനിമയുടെ നിര്‍മ്മാതാവ് ബോണി കപൂര്‍ അജിത്തിനോട് പറയാതെ തന്നെ പ്രതിഫലം കൂട്ടി നല്‍കിയതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :