ആ മോഹൻലാൽ ചിത്രം സൂപ്പർഹിറ്റ് ആകുമായിരുന്നു, പക്ഷേ ക്ലൈമാക്‌സിൽ അബദ്ധം പറ്റി!

Last Modified വ്യാഴം, 24 ജനുവരി 2019 (14:28 IST)
മോഹൻലാലിന്റെ 'അഭിമന്യു' എന്ന ചിത്രം അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. മറ്റെല്ലാ ചിത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം തന്നെയാണ് അതിന് പ്രധാന കാരണവും. 1991ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം രണ്ടാംതവണ മോഹന്‍ലാല്‍ ഏറ്റുവാങ്ങുമ്പോള്‍ അഭിമന്യുവിലെ ഹരിഅണ്ണയോടും കടപ്പപ്പെട്ടിട്ടുണ്ട്.

എന്നാൽ ടി .ദാമോദരന്‍ മാസ്റ്ററുടെ രചനയില്‍ ബോംബെ അധോലോകം പാശ്ചാത്തലമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യു തിയേറ്ററില്‍ വലിയ ഓളം സൃഷ്‌ടിച്ചിരുന്നില്ല. അതിന് പ്രധാന കാരണമായി പറയുന്നത് ചിത്രത്തിന്റെ ക്ലൈമാക്‌സ് പ്രേക്ഷകരെ ത്രസിപ്പിച്ചിരുന്നില്ല എന്നതാണ്.

ക്ലൈമാക്‌സിൽ കഥാപാത്രം വെടിയേറ്റ് മരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അഭ്യുമന്യുവിന്‍റെ നിര്‍മ്മാതാവും ഇതുതന്നെയാണ് പറയുന്നത്. 'ക്ലൈമാക്സില്‍ മോഹന്‍ലാല്‍ മരിച്ചില്ലായിരുന്നെങ്കില്‍ അഭ്യുമന്യു സൂപ്പര്‍ഹിറ്റായേനേ'.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :